കോഴിക്കോട്: എം.ഇ.എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും സിറ്റി യൂണിറ്റും സംയുക്തമായി കേരള ബ്ലഡ് ഡോണേഴ്സ് ഫോറവുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. വനിതാ -ശിശു ആശുപത്രിയിൽ നടത്തിയ ക്യാമ്പ് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.പി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ആർ.കെ.ഷാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ബാസ്, ഹാഷിം കടാക്കലകം, നവാസ് കോയിശ്ശേരി, അഡ്വ. ഷമീം പക്സാൻ,റിയാസ് നെരോത്ത്, കെ.മൊറയാസ്, എ.കെ.ഗണേഷ്, ഹാഷിർ.ബി.വി, അഫ്സൽ കള്ളംതോട്, എം.സി.പി വഹാബ്, ഗഫൂർ കുന്നുംപുറം, അക്ബർ ലോട്ടോ, ഷബീർ അലീശ, റസാക്ക് യോഗോ, ബാബു ബ്രിസ എന്നിവർ സംസാരിച്ചു. മുഫീദ് കെ. എം.ഡി, അഷ്കർ ഭാസിൽ, മുസ്തകീം, ഫൈറൂസ്.യു.കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സിറ്റി യൂണിറ്റ് പ്രസിഡന്റ് കോയട്ടി മാളിയേക്കൽ സ്വാഗതവും യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ഷാഫി പുൽപ്പാറ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |