തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മത്സ്യത്തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ചംഗസംഘം പൊലീസിന്റെ പിടിയിലായി. മേനംകുളം ജെ.ആർ ഹൗസിൽ റോയ് ജോസഫ് (34), വലിയതോപ്പ് ഹോപ്പ് വില്ലയിൽ പ്രദീപ് മിരാണ്ട (32), ആറാട്ടുവഴി ജഗിത വിഹാറിൽ ജഗീഷ് ജസ്റ്റസ് (32), മേനംകുളം കിൻഫ്രയ്ക്ക് സമീപം പുതുവൽ പുരയിടത്തിൽ സിബി (30), മേനംകുളം ബി.എസ് നിവാസിൽ സാബു ജോൺ (34) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. കടപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന തുമ്പ സ്വദേശി എബ്രഹാം ജോൺസനെയാണ് പ്രതികൾ മർദ്ദിച്ചത്. മുൻവൈരാഗ്യമാണ് കാരണം. സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |