തൃശൂർ: ജില്ലയിൽ 141 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 74 പേരും വീട്ടു നിരീക്ഷണത്തിലുള്ള 1,626 പേരും ചേർന്ന് 1,841 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 562 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,66,743 ആണ്. 6,60,138 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ബുധനാഴ്ച സമ്പർക്കംവഴി 138 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 2 പേർക്കും ഉറവിടം അറിയാത്ത 1 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |