കോട്ടയം: ഗ്യാസ് വിതരണ ഏജൻസികളുടെ പ്രവർത്തനം സംബന്ധിച്ചിട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് എൽ.പി.ജി. ഓപ്പൺ ഫോറം സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. പാചകവാതക സിലണ്ടറിന്റെ വില എല്ലാ മാസവും അറിയിക്കണമെന്ന് ഓയിൽ കമ്പനി പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. കാലതാമസമില്ലാതെ സിലണ്ടർ ലഭ്യമാക്കണമെന്നും കൃത്യമായ വില രേഖപ്പെടുത്തി ബില്ല് നൽകണമെന്നും എ.ഡി.എം. നിർദ്ദേശിച്ചു. ജില്ലാ സപ്ലൈ ഓഫീസർ ജലജാ ജി.എസ്. റാണി റിപ്പോർട്ടവതരിപ്പിച്ചു. ഗൂഗിൾ മീറ്റ് മുഖേന ചേർന്ന യോഗത്തിൽ ഗ്യാസ് ഏജൻസി, ഓയിൽ കമ്പനി, ഉപഭോക്തൃ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |