SignIn
Kerala Kaumudi Online
Thursday, 25 April 2024 10.33 PM IST

സമ്മേളനത്തിൽ വിമർശനം, കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് യെച്ചൂരി

sitaram

കൊച്ചി: സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസിനെക്കുറിച്ച് മൗനം പാലിച്ചത് പ്രതിനിധി ചർച്ചയിൽ വിമർശനം ഉയർന്നതിനുപിന്നാലെ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ദുർബലമായ കോൺഗ്രസിന് രാജ്യത്ത് ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാനാവില്ലെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഏതളവിലുള്ള മൃദുഹിന്ദുത്വവും ബി.ജെ.പി ഉയർത്തുന്ന തീവ്ര ഹിന്ദുത്വ ഫാസിസത്തെ വളർത്താനേ ഉപകരിക്കൂ. കോൺഗ്രസ് ചെയ്യുന്നത് അതാണ്. രാജ്യത്ത് കോൺഗ്രസിനുണ്ടായ തിരിച്ചടിക്ക് കാരണവുമിതാണ്. കേരളത്തിലും പല സന്ദർഭങ്ങളിലും ബി.ജെ.പിയുമായി കൈകോർത്ത് സർക്കാരിനെതിരെ കോൺഗ്രസ് നീങ്ങുകയാണ്.

കോൺഗ്രസ് ഇല്ലാതെ എങ്ങനെയാണ് ബി.ജെ.പിക്ക് ബദലായുള്ള സഖ്യം രൂപീകരിക്കുകയെന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, സഖ്യസർക്കാരുകൾ രൂപപ്പെടുന്നത് ഇന്ത്യയിൽ എപ്പോഴും തിരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യം വിലയിരുത്തിയാണെന്നായിരുന്നു മറുപടി. 1977ൽ ഇന്ദിരാഗാന്ധി പരാജയപ്പെട്ടപ്പോൾ ജനതാ സർക്കാർ രൂപപ്പെട്ടതും 2004ൽ ഒന്നാം യു.പി.എ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയതുമെല്ലാം അത്തരത്തിലായിരുന്നു.

രാജ്യത്തെ തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവയെയൊന്നും മുഖവിലയ്ക്കെടുക്കാതെ വർഗീയ അജണ്ട പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി നിയമസഭാതിരഞ്ഞെടുപ്പിനായി സ്വന്തം മണ്ഡലത്തിൽ മൂന്നുദിവസം തുടർച്ചയായി ക്യാമ്പ് ചെയ്യുന്നത്. യു.പി തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമാകുമ്പോഴേക്കും ബി.ജെ.പിയുടെ ആത്മവിശ്വാസത്തിന് മങ്ങലേറ്റിട്ടുണ്ട്.

'ഉദ്ഘാടനപ്രസംഗം

പാർട്ടിക്ക് വേണ്ടി'

ഉദ്ഘാടന പ്രസംഗത്തിൽ കോൺഗ്രസിനെക്കുറിച്ച് മൗനം പാലിച്ചതു സംബന്ധിച്ച് വാർത്താലേഖകർ ചോദിച്ചപ്പോൾ തന്റെ ഉദ്ഘാടനപ്രസംഗം തന്റെ പാർട്ടിക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. പാർട്ടി സമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗമാണ്. അല്ലാതെ മൈതാനപ്രസംഗമല്ല. നിങ്ങളുടെ (മാദ്ധ്യമങ്ങൾ) പ്രാദേശിക രാഷ്ട്രീയമല്ല താനവിടെ പറയുക. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ പാർട്ടി ഏറ്റെടുക്കേണ്ട സുപ്രധാന രാഷ്ട്രീയദൗത്യത്തെക്കുറിച്ചാണ് ജനറൽസെക്രട്ടറി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഊന്നിപ്പറയേണ്ടിവരികയെന്നും യെച്ചൂരി പറഞ്ഞു.

റഷ്യ ഉടൻ വെടി
നിറുത്തണം: യെച്ചൂരി

കൊച്ചി : റഷ്യ- യുക്രെയിൻ യുദ്ധത്തിൽ റഷ്യ വെടിനിറുത്തലിന് തയ്യാറകണമെന്നും ലോക സമാധാനം പുലരണമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

യുക്രെയിനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം. ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയൊരുക്കിയല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത്. യുദ്ധം ഉടൻ അവസാനിപ്പിക്കണം. അമേരിക്ക ലക്ഷ്യമിടുന്നത് നാറ്റോയുടെ വ്യാപനമാണ്. ആഗോള ആധിപത്യം നിലനിറുത്തുകയാണ് ലക്ഷ്യം. രക്ഷാ ദൗത്യത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല.

യുക്രെയിനെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം തങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നാണ് റഷ്യയുടെ നിലപാട്. യു.എസും നാറ്റോയും ഈ വിഷയം നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയയ്ക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചാലേ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. വിദ്യാർത്ഥികളടക്കമുള്ള എല്ലാന്ത്യക്കാരേയും യുദ്ധഭൂമിയിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും യെച്ചൂരി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SITARAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.