കൊച്ചി: വിവിധ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറാ ബാങ്ക് ഉയർത്തി. പലിശ നിരക്കിൽ 25 ബേസ് പോയിന്റുവരെയാണ് ബാങ്ക് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽവന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം 7 മുതൽ 45 ദിവസംവരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46-90 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 3.9 ശതമാനം ആണ്. 91 മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.95 ശതമാനം നിരക്കിലും പലിശ ലഭിക്കും. 4.40 ശതമാനം ആണ് 180 ദിവസം മുതൽ ഒരു വർഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |