കൊച്ചി: വൈറ്റില ജംഗ്ഷനിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈറ്റില യൂണിറ്റ് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ദേശീയപാതയിൽ വൈറ്റില പാലത്തിന് സമാന്തരമായി അരൂർ ഭാഗത്തുനിന്ന് ടൗണിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെ ബസ് സ്റ്റോപ്പിലാണ് മുതിർന്ന അംഗമായിരുന്ന ശേഖരപിള്ളയുടെ സ്മരണാർത്ഥം ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.
യൂണിറ്റ് പ്രസിഡന്റ് വിൻസെന്റ് കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ്, യൂത്ത് വിംഗ് മേഖലാ ട്രഷറർ കെ.എ മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |