കോഴിക്കോട്: എം.സ്.എം.ഇ. ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ വ്യവസായ കേന്ദ്രം, മലബാർ ചേംബർ ഓഫ് കോമേഴ്സ്, ചെറുകിട ഇടത്തരം വ്യവസായ അസോസിയേഷൻ എന്നിവർ സംയുക്തമായി സംരംഭകത്വ ബോധവത്കരണ സെമിനാർ സംഘടിച്ചു. എം.എസ്.എം.ഇ. ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ ജി.വെള്ളദുരൈ ഉദ്ഘാടനം ചെയ്തു. മലബാർ ചേംബർ പ്രസിഡന്റ് കെ.വി.ഹസീബ് അഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ എം.കെ. ബാലരാജൻ , കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ പി. ശ്രീജിത്ത് തുടങ്ങിയവർ ക്ലാസെടുത്തു. ചെറുകിട -ഇടത്തരം വ്യവസായ അസോസിയേഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |