SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.22 PM IST

അനധികൃതമായി മദ്യവില്പന നടത്തിയ ആൾ അറസ്റ്റിൽ പിടിച്ചെടുത്തത് 35 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം

raju

തിരുവനന്തപുരം: ബൈക്കിൽ കറങ്ങിനടന്ന് അനധികൃതമായി മദ്യവില്പന നടത്തിയ ആളെ പൊലീസ് പിടികൂടി. മേനംകുളം ആറാട്ടുവഴി കരിഞ്ഞവയൽ പുരയിടത്തിൽ രാജു ഡിക്രൂസിനെയാണ് (60) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് വില്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 35 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങി ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്തെത്തിച്ച് കുപ്പിയിലും ഗ്ലാസിലും ഒഴിച്ചുകൊടുത്ത് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

ഒന്നാം തീയതി ഡ്രൈഡേയുടെ ഭാഗമായി മദ്യശാലകൾ അവധിയായതിനാൽ പ്രതി വൻതോതിൽ അനധികൃതമായി മദ്യവില്പന നടത്തിയിരുന്നതായി കഴക്കൂട്ടം സൈബർസിറ്രി എ.സി.പി ഹരി സി.എസിന് രഹസ്യവിവരം ലഭിച്ചു. ബാഗിൽ മദ്യവുമായി മേനംകുളം ജംഗ്‌ഷന് സമീപം ബൈക്കിലെത്തി ഒരാൾക്ക് മദ്യം ഒഴിച്ചുകൊടുക്കവേയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.