തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് നടപടി എടുത്തത്. ഇന്നലെ രാവിലെ 8.30ഓടെ തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി.അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം.വി.ഐ എം.കെ.പ്രമോദ് ശങ്കർ ബസ് കക്കാട് വച്ച് പരിശോധിക്കുകയും അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൂടാതെ പ്രോസിക്യൂഷൻ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതിന് ശുപാർശ ചെയ്തു. വിദ്യാർത്ഥിനി ബസിൽ നിന്നു തെറിച്ചുവീണ സിസി ടിവി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
വിദ്യാർത്ഥിനി ബസിൽ നിന്ന് തെറിച്ചുവീണതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ രാവിലെയും വൈകിട്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |