പരപ്പനങ്ങാടി: വള്ളിക്കുന്നിൽ കെ-റെയിൽ കല്ല് നാട്ടൽ പൂർത്തിയാക്കി പരപ്പനങ്ങാടിയിലേക്ക് പ്രവേശിച്ച ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ തടഞ്ഞു തിരിച്ചയച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ അരിയല്ലൂർ മാധവാനന്ദ വിലാസം ഹൈസ്കൂൾ പരിസരത്ത് പരപ്പനങ്ങാടി മുനിസിപ്പൽ അതിർത്തിയിലാണ് കെ-റെയിൽ അധികൃതർ എത്തിയത്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് അടക്കമുള്ള സന്നാഹങ്ങളുമായി അധികാരികൾ എത്തിയപ്പോൾ ജനപ്രതിനിധികളും സ്ത്രീകളും അടക്കമുള്ള പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു. സ്ഥിതി വഷളാകുമെന്ന ഘട്ടമെത്തിയതോടെ ഉദ്യോഗസ്ഥർ പിന്തിരിയുകയായിരുന്നു . സ്ത്രീകൾ അടക്കമുള്ള നൂറോളം വരുന്ന പ്രതിഷേധക്കാരെ നേരിടാൻ കഴിയാതെ വെള്ളിയാഴ്ച ചർച്ചക്ക് വിളിച്ചു ഉദ്യോഗസ്ഥർ സ്ഥലം വിടുകയായിരുന്നു .ഇന്ന് പരപ്പനങ്ങാടി പൊതുമരാമത്ത് റസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചിരിക്കുന്നത് . ആർ.ഡി.ഒ ,തഹസിൽദാർ തുടങ്ങി റവന്യു അധികാരികൾക്ക് പുറമെ താനൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തു നിലയുറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |