SignIn
Kerala Kaumudi Online
Saturday, 20 April 2024 3.22 AM IST

വീടുകളിൽ സൗരോർജ്ജം,​ ആയുർവേദ സമുച്ചയം,​ സൈക്കിൾഗ്രാമം പദ്ധതികൾ: കതിരൂർ ബാങ്ക് വേറെ ലവലാ....

sreejith

തലശ്ശേരി:കാൽനൂറ്റാണ്ടിലേറെയായി അംഗീകാരങ്ങളുടേയും ബഹുമതികളുടേയും നിറവോടെ വിവിധ മേഖലകളിൽ ഇടപെടൽ നടത്തുന്ന കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് പുതിയ മേഖലകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു. എല്ലാ വീടുകളിലും സൗരോർജമെത്തിക്കുന്നതടക്കമുള്ള പദ്ധതികൾ ആവിഷ്കരിച്ചതായി ഭരണസമിതി പ്രസിഡന്റ് ശ്രീജിത്ത് ചോയൻ പറഞ്ഞു.. സമ്പൂർണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആയുർവ്വേദ സമുച്ഛയം നിർമ്മിക്കാനും ഡയാലിസിസ് സെന്റർ ആരംഭിക്കാനും തീരുമാനമുണ്ട്.

ബാങ്കിന്റെ നിയന്ത്രണത്തിൽ മെഡിക്കൽ ലാബും ചികിത്സാകേന്ദ്രവും മൾട്ടി ജിം ആൻഡ് ഫിറ്റ്നസ് സെന്ററും നിലവിൽ പ്രവർത്തിക്കുന്നുണ്ട് പ്രകൃതിസൗഹൃദ ഭോജനശാല,​ നീതി മെഡിക്കൽ സ്റ്റോർ എന്നിവയും ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നുണ്ട്.

.സൈക്കിൾ ഗ്രാമമാക്കുന്നു
കതിരൂരിനെ സമ്പുർണ്ണ സൈക്കിൾ ഗ്രാമമാക്കി മാറ്റാനുള്ള തീവ്രയത്ന നടപടിയും കതിരൂർ സർവീസ് സഹകരണ ബാങ്ക് തുടങ്ങിയിട്ടുണ്ട്. ഏഴു ശതമാനം പലിശ നിരക്കിൽ സൈക്കിൾ ലോൺ നൽകും.ഏപ്രിൽ 22 ന് ശേഷം ആഴ്ചയിലൊരു നാൾ ഓഫീസുകളിലേക്കും തൊഴിലിടങ്ങളിലേക്കും ആളുകൾ സൈക്കിളിൽ യാത്ര ചെയ്യാൻ പ്രേരിപ്പിക്കും.ഇതിനകം 25 ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്. സൈക്കിൾ ക്ലബ്ബും സജീവമായി രംഗത്തുണ്ട്. സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകും. വായു മലിനീകരണത്തിനെതിരെയും, ആരോഗ്യ സംരക്ഷണത്തിനുമായുള്ള ഒരു സംസ്‌ക്കാരം തന്നെ വളർത്തിയെടുക്കുമെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

കതിരൂർ കാർഡ് രാജ്യമാകെ

കതിരൂർ ബാങ്കിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് രാജ്യത്ത് എവിടെ നിന്നും പണമെടുക്കാനുള്ള സംവിധാനം ഉടനെ ഒരുക്കും. ന്യൂ ജനറേഷൻ ബാങ്കായി മാറ്റിയെടുക്കാനുള്ള ഒട്ടേറെ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി ബാങ്ക് ജീവനക്കാർ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുമെന്നും പ്രസിഡന്റ് വിശദമാക്കി.പ്രസിഡന്റ് ശ്രീജിത്ത് ചോയൻ,​ സെക്രട്ടറി കെ.അശോകൻ,ഡയറക്ടർമാരായ കെ.രാജകുറുപ്പ് ,കണ്ട്യൻ ഭാസ്‌ക്കരൻ, നഫീസത്തുൽ മിസിരിയ' കെ. ശോഭ, പി.എം.ഹേമലത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പുരസ്കാരങ്ങൾ ശ്രീജിത്തിന് പിന്നാലെ

തലശ്ശേരി: തന്റെ സാരഥ്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങളിലൊക്കെ പുരസ്കാരം എത്തിച്ച ചരിത്രമാണ് കതിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയോന് ഉള്ളത്. കതിരൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ.പ്രസിഡന്റായിരിക്കെ സംസ്ഥാനതല പി.ടി.എ.അവാർഡ് നേടിയതാണ് ആദ്യത്തേത്. കതിരൂർ കെൻകോസിന്റെ സെക്രട്ടരിയായിരിക്കെ സംസ്ഥാന ഊർജ സംരക്ഷണ അവാർഡും നേടി.കഴിഞ്ഞ ആറ് മാസക്കാലത്തിനിടയിൽ മൂന്ന് ദേശീയസംസ്ഥാന അവാർഡുകളാണ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷനായ കതിരൂർ സർവ്വീസ് സഹകരണ ബേങ്കിനെ തേടിയെത്തിയത്.സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കിനുള്ള സംസ്ഥാന സർക്കാർ അവാർഡ്, മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് ,എൻ.സി.ഡി.സി. ദേശീയ അവാർഡ് എന്നിവ ഇതിലുൾപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.