SignIn
Kerala Kaumudi Online
Saturday, 20 April 2024 7.12 AM IST

കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം: പെ​രു​ന്തോ​ട് ​വി.​സി.​ബി പു​തു​ക്കി​ ​പ​ണി​യും

malappuram
പെരുത്തോട് വി.സി.ബി. പ്രദേശം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു.

താനൂർ: മോര്യ കാപ്പ്, താമരക്കുറ്റി പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്ന കർഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് പരിഹാരം കാണാൻ താനൂർ നഗരസഭ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. ഇതിന്റെ ആദ്യപടിയായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാടശേഖര സമിതി ഭാരവാഹികളും കർഷക പ്രതിനിധികളും പെരുന്തോട് വി.സി.ബി, പാറയിൽ പ്രദേശങ്ങൾ സന്ദർശിച്ചു. വർഷങ്ങൾക്ക് മുമ്പ് പണിത പെരുന്തോട് വി.സി.ബി പുതിക്കിപ്പണിത് കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ ധാരണയായി. പടശേഖരങ്ങളിലെ വെള്ളം നിയന്ത്രിക്കുന്നതിന് പെരുന്തോട് വി.സി.ബി പ്രദേശത്ത് പമ്പ് ഹൗസ് നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകൾ ആരായും. ഇതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി. എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് താനൂർ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വി.സി.ബി. പുനർ നിർമ്മാണവും, പമ്പ് ഹൗസ് നിർമ്മിക്കുന്നതിനെ കുറിച്ചും നഗരസഭ ആലോചിക്കും. താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.സാജിത, മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സദാശിവൻ ഇ, പാടശേഖര സമിതി കൺ വീനർമാരായ കെ.വി. രവീന്ദ്രൻ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

താനൂർ മുനിസിപ്പാലിറ്റി, നന്നമ്പ്ര പഞ്ചായത്തുകളിലുള്ള നൂറിലധികം വരുന്ന കർഷകർ കൃഷിയിറക്കുന്ന പടശേഖരമാണിത്. താനൂർ മുനിസിപ്പാലിറ്റിയും, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തും, നന്നമ്പ്ര ഗ്രാമ പഞ്ചായത്തും കർഷകർക്ക് വേണ്ടി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. കാർഷിക രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തദ്ദേശ സ്ഥാപനങ്ങൾ ഒന്നിച്ചിറങ്ങണമെന്ന കർഷകരുടെ ആവശ്യമാണ് ഇതിലൂടെ നിറവേറുന്നത്. പദ്ധതി നടപ്പിലായൽ കർഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് പൂർത്തിയവുകയെന്നും ഇതിന് മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളെ അഭിനന്ദിക്കുന്നതായും കർഷകർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.