തിരുവനന്തപുരം:സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ,വർക്ക് എഡ്യൂക്കേഷൻ,ആർട്ട് എഡ്യൂക്കേഷൻ (മ്യൂസിക്,ഡ്രോയിംഗ്) എന്നീ വിഭാഗങ്ങളിൽ സ്പെഷ്യൽ ടീച്ചേഴ്സിന്റെ ഒഴിവുകളിൽ അർഹരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് 7ന് രാവിലെ 9ന് ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ.ഗേൾസ് എച്ച്.എസ് സ്കൂൾ,കോമ്പൗണ്ട്,തിരുവനന്തപുരം) വാക്-ഇൻ-ഇന്റർവ്യൂ നടത്തും.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2455590,2455591.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |