SignIn
Kerala Kaumudi Online
Friday, 29 March 2024 2.52 AM IST

ജാഗ്രത വേണം... വൈഫൈ വഴിയും പിടുങ്ങും പണം !

wifi

തൃശൂർ: പൊതുഇടങ്ങളിലെ വൈഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, ഇതുവഴി ഓൺലൈൻ പണമിടപാടുകൾ നടത്തരുത്... സുരക്ഷിതമാകില്ല, ഈ ഇടപാടുകൾ.

സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്ക് പോലും മൊബൈൽ പണമിടപാടുകൾ ഹൈജാക്ക് ചെയ്യാനും ലോഗിൻ ചെയ്യാനും കഴിയുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതുസ്ഥലങ്ങളിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്നാണ് നിർദ്ദേശം.

ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരം കൈമാറുമ്പോൾ മറ്റാരെങ്കിലും അവ കൈക്കലാക്കും. ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺട്രാക്ടുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാൻ ഇടയുണ്ട്.

വയർലെസ് സിഗ്‌നലിനുമേൽ ആശയവിനിമയം നടത്തുന്നതിന് കമ്പ്യൂട്ടറുകൾക്കും മൊബൈൽ ഫോണുകൾക്കുമെല്ലാം അനുവാദം നൽകുന്ന വയർലെസ് നെറ്റ് വർക്കിംഗ് സാങ്കേതികവിദ്യയാണ് വൈഫൈ. റേഡിയോയ്ക്ക് റേഡിയോ സ്റ്റേഷന്റെ സിഗ്‌നലിലേക്ക് കടന്നുപോകാൻ കഴിയുന്നത്രയും പോലെ, മൊബൈലുകൾക്കും മറ്റും വായുവിലൂടെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന ഒരു സിഗ്‌നൽ എടുക്കാം.

വൈഫൈ സിഗ്‌നൽ ഉയർന്ന ഫ്രീക്വൻസി റേഡിയോ സിഗ്‌നലാണെന്നാണ് പറയുന്നത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അടക്കം സൗജന്യ വൈഫൈ സ്ഥാപിച്ചതോടെ നിരവധി പേർ ഇത് ഉപയോഗിക്കാനും തുടങ്ങി.


വർക്ക് ഫ്രം ഹോം ഓഫർവഴിയും തട്ടിപ്പ്

വർക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങളും മൊബൈലിൽ വ്യാപകമാണ്. ഓൺലൈൻ പഠനത്തിനായി മൊബൈൽ ഉപയോഗം വർദ്ധിച്ചതോടെയാണ് രക്ഷകർത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസം ആർജിക്കാനായി സ്‌കൂൾ പ്രിൻസിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ്.എം.എസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. ടോൾ ഫ്രീ നമ്പർ സെർച്ച് ചെയ്താലും കുടുങ്ങും ഇന്റർനെറ്റിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ടോൾഫ്രീ നമ്പർ സെർച്ച് ചെയ്താലും കുടുങ്ങും.

വ്യാജടോൾ ഫ്രീ നമ്പർ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുൻകരുതൽ സ്വീകരിക്കാനായി ആർ.ബി.ഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ടെന്ന് പറയുന്നു. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും മൊബൈൽ സർവീസ് ദാതാക്കളുടെയും കസ്റ്റമർ കെയർ എന്ന പേരിൽ വ്യാജ ടോൾ ഫ്രീ നമ്പർ നിർമിച്ച് ഈ നമ്പറുകൾ നിരവധി വെബ് സൈറ്റുകളിൽ ടോൾ ഫ്രീ നമ്പർ എന്ന പേരിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ഗൂഗിളിലും മറ്റും സെർച്ച് ചെയ്യുമ്പോൾ വ്യാജ ടോൾ ഫ്രീ നമ്പറുകളാകും ലഭിക്കുക.

ശ്രദ്ധിക്കാൻ

ഉപഭോക്തൃ സേവനങ്ങൾക്ക് സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ടോൾ ഫ്രീ നമ്പരിൽ മാത്രം ബന്ധപ്പെടണം. കെ.വൈ.സി അപ്‌ഡേഷനെന്ന വ്യാജേന ബാങ്കിന്റെയും മൊബൈൽ സർവീസ് പ്രൊവൈഡർമാരുടെയും പേരിൽ എസ്.എം.എസ് അയയ്ക്കുന്നുണ്ട്. അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ഒ.ടി.പി നമ്പർ ചോദിച്ച് പണം തട്ടുമെന്നതിനാൽ യാതൊരു വിവരങ്ങളും പങ്കിടരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.