തൃശൂർ: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആവിഷ്കരിച്ചിട്ടുള്ള പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിൽ കേരളത്തിൽ തൃശൂരിനെ കൂടി ഉൾപ്പെടുത്തണമെന്ന തന്റെ ആവശ്യം അംഗീകരിച്ചുവെന്നും 2021 - 22 മുതൽ 2025 - 26 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തൃശൂരിലും ലഭ്യമാകുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി അറിയിച്ചതായി ടി.എൻ. പ്രതാപൻ എം.പി.
സംസ്ഥാനത്തെ 13 ജില്ലകളിലും ഈ പദ്ധതിയുണ്ടായിരുന്നു. എന്നാൽ ക്രിസ്ത്യൻ - മുസ്ലിം ജനസംഖ്യ 42% ഉള്ള തൃശൂർ ഈ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. പദ്ധതിയിൽ തൃശൂരിന് പ്രത്യേക പരിഗണന അർഹിക്കുന്നുണ്ടെന്ന് ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കിയതായി എം.പി. അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |