പുനലൂർ: ആര്യങ്കാവ് വനമേഖലയിൽ നിന്ന് 12 ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിലെ പ്രതിയെ വനപാലക സംഘം അറസ്റ്റ് ചെയ്തു. ആര്യങ്കാവ് വെഞ്ച്വർ എസ്റ്റേറ്റ് ഒ.എസ് ഡിവിഷനിലെ താമസക്കാരനായ രതീഷിനെയാണ് (20) കോട്ടവാസലിൽ നിന്ന് പിടി കൂടിയത്.
ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ചിലെ ചേനഗിരി സ്വാഭാവിക ചന്ദന പ്ലാന്റേഷനിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 12 ചന്ദര മരങ്ങൾ മുറിച്ച് കടത്തിയത്. സംഭവത്തിൽ പ്രതിക്കെതിരെ നാല് കേസുകളെടുത്തതായി ആര്യങ്കാവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ അംബ്ജു.കെ.അരുൺ അറിയിച്ചു
ഇന്നലെ വൈകിട്ട് പുനലൂർ വനം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വനപാലകരായ ശശീന്ദ്രകുമാർ, പ്രദീപ്കുമാർ, ഗണേഷ്, ഗിരീഷ് കുമാർ, ഷിജു തുടങ്ങിയവരുട നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |