മുംബയ്: ഭരണതലത്തിലെ ക്രമക്കേടുകളെ തുടർന്ന് വാർത്തകളിൽ നിറസാന്നിദ്ധ്യമായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) പുതിയ മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒയെ തേടി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 25. നിലവിലെ എം.ഡി വിക്രം ലിമായേയുടെ കാലാവധി ജൂലായിൽ അവസാനിക്കും.
പ്രാരംഭ ഓഹരി വില്പനനടപടികളിൽ (ഐ.പി.ഒ) പരിചയമുള്ളവർ കൂടിയാവണം അപേക്ഷകരെന്ന് എൻ.എസ്.ഇ വ്യക്തമാക്കിയിട്ടുണ്ട്. ലിമായേ പുനർനിയമനത്തിന് അർഹനാണ്. എന്നാൽ, അപേക്ഷ ക്ഷണിക്കുകയും മറ്റ് താത്പര്യാർത്ഥികളുമായി മത്സരിച്ച് വിജയിക്കുകയും ചെയ്താലെ നിലവിലെ മാനേജിംഗ് ഡയറക്ടർക്ക് പുനർനിയമനം നൽകാവൂ എന്നാണ് സെബിയുടെ ചട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |