SignIn
Kerala Kaumudi Online
Thursday, 25 April 2024 4.08 AM IST

ജെറ്റിനെ നയിക്കാൻ സഞ്ജീവ് കപൂർ

jet

മുംബയ്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2019 ഏപ്രിലിൽ പ്രവർത്തനം നിറുത്തിയ ജെറ്റ് എയർവേസിനെ ഏറ്റെടുത്ത ജലാൻ കൽറോക്ക് കൺസോർഷ്യം, ജെറ്റിന്റെ സി.ഇ.ഒയായി സഞ്ജീവ് കപൂറിനെ തിരഞ്ഞെടുത്തു. ഏപ്രിൽ നാലിന് അദ്ദേഹം ചുമതലയേൽക്കും.

ഒബ്‌റോയ് ഹോട്ടൽസിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്ന സഞ്ജീവ്, വ്യാഴാഴ്‌ച രാജിവച്ചു. വ്യോമയാനരംഗത്ത് 25വർഷത്തെ പരിചയ സമ്പത്തുള്ള സഞ്ജീവ് സ്‌പൈസ് ജെറ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലയളവിലാണ് സ്‌പൈസിന്റെ കടബാദ്ധ്യത പാതിയാവുകയും വിപണിവിഹിതം 23 ശതമാനമായി ഉയരുകയും ചെയ്‌തത്. 2022 മദ്ധ്യത്തോടെ വീണ്ടും പറക്കാനൊരുങ്ങുകയാണ് ജെറ്റ് എയർവേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, JET AIRWAYS, SANJEEV KAPOOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.