SignIn
Kerala Kaumudi Online
Friday, 29 March 2024 9.26 PM IST

ചരിത്രം കുറിക്കാൻ മൈജി: വനിതകൾ നിയന്ത്രിക്കുന്ന സർവീസ് സെന്റർ എട്ടിന്

myg

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി വനിതകൾ നിയന്ത്രിക്കുന്ന ഗാഡ്‌ജറ്റ് റിപ്പയറിംഗ് ആൻഡ് സർവീസിംഗ് സെന്ററിന് തുടക്കമിടാൻ മൈജി. അന്താരാഷ്ട്ര വനിതാദിനമായ മാ‌ർച്ച് 8ന് തൊണ്ടയാട് സെന്ററിൽ രാവിലെ 10ന് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.

മറ്റെല്ലാ തൊഴിൽരംഗത്തും വനിതാമുന്നേറ്റമുണ്ടെങ്കിലും ഗാഡ്‌ജറ്റ് റിപ്പയറിംഗ് മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 13 വനിതകളെ തിരഞ്ഞെടുത്ത് സർഫസ് മൗണ്ട് ടെക്നോളജി, മൊബൈൽഫോൺ സാങ്കേതികവിദ്യ എന്നിവയിൽ സൗജന്യ പരിശീലനം നൽകി ഈ മേഖലയിലേക്ക് കൊണ്ടുവന്നത്. ഒരാൾക്ക് ഒരു ലക്ഷത്തോളം ചെലവ് വരുന്ന പരിശീലനമാണ് സൗജന്യമായി നൽകിയതെന്ന് മൈജി കെയർ വകുപ്പ് മേധാവി മുഹമ്മദ് ഷാഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലായിരുന്നു പരിശീലനം. വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനൊപ്പം മൈജിയുടെ സേവനങ്ങൾ കൂടുതൽ സ്ത്രീസൗഹൃദമാക്കുകയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ മൈജി സെയിൽസ് ആൻഡ് സർവീസ് ജനറൽ മാനേജർ രതീഷ് കുട്ടത്ത്, സീനിയർ മാനേജർ രാജേഷ് നായർ, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ പി.വി.പ്രവീൺ, അദ്ധ്യാപിക ടി.ആതിര, സർവീസ് എൻജിനിയർ അഞ്ജലി എന്നിവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MYG, LADIES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.