SignIn
Kerala Kaumudi Online
Friday, 19 April 2024 6.04 PM IST

ഹൊസൂരിലെ ആദ്യ നഗരപിതാവായി മലയാളി

ss

ചെന്നൈ: തമിഴ്നാട്ടിലെ ഹൊസൂർ നഗരത്തിലെ ആദ്യ മേയറായി തിരഞ്ഞെടുക്കപ്പെട്ട്

മലയാളിയായ എസ്.എ.സത്യ. മുനിസിപ്പാലിറ്റിയായിരുന്ന ഹൊസൂരിനെ സമീപകാലത്താണ് കോർപ്പറേഷനായി ഉയർത്തിയത്. മലപ്പുറം ജില്ലയിൽ തവനൂർ പഞ്ചായത്തിൽ പ്ലാക്കാട്ടിൽ പരേതനായ അപ്പുക്കുട്ടന്റെയും രുക്മിണിയുടെയും ഇളയ മകനാണ് സത്യ.

നീലഗിരിയിലെ സ്ഥിരതാമസക്കാരനും ഡി.എം.കെയുടെ ജില്ലാ നേതാവുമായ സത്യ

മുൻസിപ്പൽ കൗൺസിലർ, മുനിസിപ്പൽ ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2019ൽ ഹൊസൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർത്ഥിയായി മത്സരിച്ചു. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. മുപ്പതിനായിരത്തിലധികം മലയാളികൾ ഹൊസൂരിൽ താമസിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MAYOR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.