കോന്നി : ഉത്തരകുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനുവേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ പുരോഗമിക്കുന്നു. കോന്നി - തണ്ണിത്തോട് റോഡരികിലെ ഞള്ളൂരിലാണ് മാതൃക ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നിർമ്മാണപ്രവർത്തങ്ങൾ തുടങ്ങിയിരുന്നു. പുതിയകെട്ടിടത്തിൽ ഡെപ്യുട്ടി റേഞ്ച് ഓഫീസർ, വനിതാ ജീവനക്കാർ എന്നിവർക്ക് പ്രത്യേകം മുറികളും ശുചിമുറികളുമുണ്ട്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കുള്ള മുറികൾ, കമ്പ്യൂട്ടർ റൂം, സ്ട്രോങ്ങ് റൂം, സെൽ, ഹാൾ എന്നിവയുമുണ്ട്. കെട്ടിടത്തിന് മുൻപിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. സ്റ്റേഷന് പിന്നിലായി ഇരുനിലകളിൽ ഡോർ മീറ്ററി നിർമ്മിക്കും. ഇവിടെ താഴത്തെ നിലയിൽ രണ്ടുമുറികൾ, ഹാൾ, മൂന്ന് ശുചിമുറികൾ എന്നിവയും മുകളിലത്തെ നിലയിൽ നാലു മുറികളും, നാലു ശുചിമുറികളും നിർമ്മിക്കും. കെട്ടിടങ്ങൾക്ക് ചുറ്റുമതിലും ഒരുക്കും. നാലുമാസത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നബാർഡ് പദ്ധതി,
ചെലവിടുന്നത് : 90 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |