അമ്പലപ്പുഴ: പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് തുടക്കമായി. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു.ജില്ലാ റഗ്ബി മത്സരത്തിൽ റണ്ണറപ്പായ വിദ്യാർത്ഥികളെ എം.എൽ.എ അനുമോദിച്ചു.എസ്.എം.സി ചെയർമാൻ ദീപേഷ് കുമാർ അദ്ധ്യക്ഷനായി. ബി .ആർ. സി പ്രോജക്ട് ഓഫീസർ സന്ദീപ് ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് പഞ്ചായത്ത് ഗ്രാമപ്രസിഡന്റ് സജിത സതീശൻ, പ്രഭ വിജയൻ, എ. സുമ, ബൈജു ബാസ്റ്റിൻ എന്നിവർ സംസാരിച്ചു. വി.എസ്.സന്നു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |