കോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ കോഴിക്കോട്ട് നിന്നു മുൻ എം.എൽ.എയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ.ലതിക കൂടി.
പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയാണ്. ബാലസംഘം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എന്നിവയിലും നേതൃനിരയിലുണ്ടായിരുന്നു. ദീർഘകാലം പാർട്ടി കുന്നുമ്മൽ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പത്ത് വർഷം കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
പാർട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ലതിക കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടേറിയറ്റിലെത്തിയത്. പന്ത്രണ്ടും പതിമൂന്നും നിയമസഭകളിൽ അംഗമായിരുന്നു.
കക്കട്ടിൽ കൈവേലി റോഡിൽ കുഞ്ഞിച്ചാത്തുവിന്റെയും സരോജിനിയുടെയും മകളാണ്. മക്കൾ: ജൂലിയസ് നികിദാസ്, ജൂലിയസ് മിർഷാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |