പാലക്കാട്: അടൽ ടിങ്കറിംഗ് ലാബ് തോലനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രമ്യഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. 6 മുതൽ 12-ാം ക്ലാസുവരെയുള്ള കുട്ടികളിൽ നിന്നും രൂപപ്പെടുന്ന നൂതന ആശയങ്ങളേയും ശാസ്ത്രീയമായ കണ്ടെത്തലുകളേയും പ്രായോഗിക തലത്തിൽ എത്തിച്ച് നൈപുണ്യമുള്ള ഭാവിതലമുറയെ സൃഷ്ടിക്കുകയും അതുവഴി സമൂഹത്തിന് ഉപകാരപ്രദമാക്കിത്തീർക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ, പ്രിൻസിപ്പൽ എ.മുത്തലീഫ്, ഹെഡ്മാസ്റ്റർ എം.പി.മുരുകദാസ്, പി.ടി.എ പ്രസിഡന്റ് ശ്രീനിവാസൻ, ഫാരിദ ഫിറോസ്, അൻസാർ കാസീം എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |