വർക്കല: ഒറ്റൂർ ഗ്രാമപഞ്ചായത്തുതല സാക്ഷരതാമിഷന്റെയും കേന്ദ്ര മാനവ വിഭവശേഷി മന്ത്റാലയത്തിന്റെയും യുവജനസംഘം ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നിരക്കിലുള്ള കംപ്യൂട്ടർ പരിശീലന ക്ലാസ് ഏപ്രിലിൽ ആരംഭിക്കും. 21നും 40നുമിടയ്ക്ക് പ്രായമുള്ള ജനറൽ വിഭാഗത്തിൽ നിന്ന് 15പേർക്കും എസ്.സി, എസ്.ടി വിഭാഗത്തിൽ നിന്നും 5 പേർക്കുമാണ് പ്രവേശനം.
അപേക്ഷകർ 10-ാംക്ലാസ് പാസായിരിക്കണം. ആധാർകാർഡ്, റേഷൻകാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്ര് എന്നിവയുടെ കോപ്പികളും ഫോട്ടോയും സഹിതം 31നകം ഗ്രന്ഥശാലയിൽ അപേക്ഷ സമർപ്പിക്കണം. എസ്.സി എസ്.ടി വിഭാഗത്തിൽ 10-ാം ക്ലാസ് വരെ പഠിച്ചവരെയും പരിഗണിക്കും.ഫോൺ: 9846689069, 9846566725
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |