SignIn
Kerala Kaumudi Online
Thursday, 25 April 2024 6.54 PM IST

കോർപ്പറേഷൻ ആസ്ഥാന മന്ദിര നിർമ്മാണം ഊരാളുങ്കലിന്

photo-1
കോർപ്പറേഷൻ പുതിയ ആസ്ഥാനമന്ദിരം പണിയുന്ന സ്ഥലം മേയർ അഡ്വ. ടി. ഒ. മോഹനനും നിർമ്മാണ കരാർ ഏ​റ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈ​റ്റി ചെയർമാൻ രമേശൻ പാലേരി വീട്ടിലും സന്ദർശിക്കുന്നു.

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ആസ്ഥാന മന്ദിര നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈ​റ്റിക്ക്.ഏ​റ്റവും കുറഞ്ഞ ക്വട്ടേഷൻ നൽകിയതിന്റെയും സാങ്കേതിക തികവിന്റെയും അടിസ്ഥാനത്തിലാണ് കരാർ സൊസൈറ്റിക്ക് നൽകിയത്. ഓഫീസ് സമുച്ചയം നിർമ്മിക്കുന്ന സ്ഥലം സന്ദർശിച്ച സൊസൈറ്റി അധികൃതർ മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ എന്നിവരുമായി ചർച്ച നടത്തി.

കെട്ടിടം പണിയാൻ ഉദ്ദേശിച്ച സ്ഥലത്തുള്ള സാധനങ്ങൾ നീക്കം ചെയ്താൽ നിർമ്മാണം ആരംഭിക്കാമെന്ന് സൊസൈ​റ്റി പറഞ്ഞു. അഞ്ച് നിലയായി 23. 54 കോടി രൂപ ചെലവിലാണ് കെട്ടിടം പണിയുന്നത്. പതിനെട്ടു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.

കോർപ്പറേഷൻ രൂപീകരണത്തിന് ശേഷം ഓഫീസ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് ശ്രമം നടന്നിരുന്നു.എന്നാൽ കിഫ്ബിയിലുൾപ്പെടുത്തി സാങ്കേതിക അനുമതിക്കായി അപേക്ഷിച്ചപ്പോൾ ഫണ്ടിന്റെ അഭാവവും ഡിസൈൻ മാ​റ്റിനൽകാൻ നിർദേശിച്ചതും നിർമ്മാണം വൈകുന്നതിനിടയാക്കി. ഇടതുമുന്നണി ഭരിക്കുന്ന സമയത്ത് ഓഫീസ് നിർമ്മാണത്തിനുള്ള കാര്യമായ ശ്രമം നടന്നിരുന്നു.

ഭൂമിക്കടിയിലും രണ്ടുനില

ഭൂമിക്കടിയിൽ രണ്ട് നില കെട്ടിടവും ഗ്രൗണ്ട് ഫ്ളോറും മുകളിൽ രണ്ട് നില കെട്ടിടവുമാണ് നിർമ്മിക്കുന്നത്. ഭൂമിക്കടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിനകത്ത് വാഹന പാർക്കിംഗും ഗ്രൗണ്ട് ഫ്ളോറിൽ ഓഫീസ് സമുച്ചയവും മുകളിൽ നൂറ് പേർക്കിരിക്കാൻ കഴിയുന്ന വിശാലമായ കൗൺസിൽ ഹാളുമുണ്ടാകും.ഒപ്പം മേയറുടെ ചേംബർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർക്കുള്ള മുറികൾ , കൗൺസിലർമാർക്കും സന്ദർശകർക്കും ഇരിക്കാനുള്ള മുറികൾ , മിനി കോൺഫറൻസ് ഹാൾ, യോഗഹാളുകൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ടാകും. ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവൃത്തി വൈകാതെ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.

കോർപ്പറേഷൻ പരിധിയിലുള്ളവവരുടെ ചിരകാലമായ അഭിലാഷമാണ് പുതൊരു ആസ്ഥാന മന്ദിരം പണിയുകയെന്നുള്ളത്.കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് തന്നെ നടപടികൾ ആരംഭിച്ചിരുന്നു. നിലവിൽ ഊരാളുങ്കൽ സൊസൈ​റ്റിക്ക് കരാർ നൽകിയിട്ടുണ്ട്.പത്ത് ദിവസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും - അഡ്വ.ടി.ഒ.മോഹനൻ ,കോർപ്പറേഷൻ മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.