കൊല്ലം: വഴിയാത്രികയായ യുവതിയെ റോഡിൽ വച്ച് കടന്ന് പിടിച്ച യുവാവിനെ തെക്കുംഭാഗം പൊലീസ് പിടികൂടി. മൈനാഗപ്പളളി കോവൂർ അരിനല്ലൂർ പോസ്റ്റ് ഓഫീസ് പരിധിയിൽ ചൂരപ്പണയിൽ വീട്ടിൽ അഭിഷേക് (29) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വഴിയാത്രികയായ യുവതിയെ പിൻതുടർന്ന് വന്ന അഭിഷേക് അവരെ മറികടന്ന് റോഡിൽ വച്ച് ഇവരെ കടന്ന് പിടിക്കുകയായിരുന്നു. ആക്രമണത്തിൽ പകച്ച് പോയ യുവതി തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് പൊലീസ് അഭിഷേകിനെ കുമ്പഴമുക്കിൽ നിന്ന് പിടികൂടി യുവതിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |