തിരുവനന്തപുരം: യുക്രെയിനിൽ നിന്ന് 'ഓപ്പറേഷൻ ഗംഗ'യിലൂടെ ഡൽഹിയിലും മുംബയിലുമെത്തിയ 418 മലയാളികളെ കൂടി ഇന്നലെ കേരളത്തിലെത്തിച്ചു. ഇതോടെ ആകെ തിരിച്ചെത്തിച്ച മലയാളികളുടെ എണ്ണം 1070 ആയി. ഇന്നലെ 180 യാത്രക്കാരുമായി ആദ്യ ചാർട്ടേർഡ് വിമാനം ഉച്ചയ്ക്ക് 2:50നും 180 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം രാത്രി 8.30നും കൊച്ചിയിൽ എത്തി. ബുക്കാറെസ്റ്റിൽനിന്നു രണ്ട് വിമാനങ്ങളിലായി 58 പേരാണ് ഇന്നലെ മുംബയിൽ എത്തിയത്. ഇതിൽ 22 പേരെ തിരുവനന്തപുരത്തേക്കും 27 പേരെ കൊച്ചിയിലേക്കും അഞ്ച് പേരെ കണ്ണൂരിലേക്കും നാല് പേരെ കോഴിക്കോട്ടക്കുമുള്ള വിമാനങ്ങളിലുമായി നാട്ടിൽ എത്തിച്ചു. മടങ്ങിയെത്തുന്നവർക്ക് കൊച്ചിയിൽ നിന്ന് സ്വദേശങ്ങളിലേക്കു പോകാൻ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോർക്കയുടെ വനിതകൾ അടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |