SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.49 AM IST

മണി ചിരസ്മരണ ഇന്നും നാളെയും

mani

ചാലക്കുടി: കലാഭവൻ മണിയുടെ ആറാം അനുസ്മരണം ചാലക്കുടി നഗരസഭ, സംസ്ഥാന യുവജന ബോർഡ്, മണി സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ കലാഭവൻ മണി സ്മാരക പാർക്ക്, എസ്.എൻ.ജി ഹാൾ എന്നിവിടങ്ങളിലാണ് ചിരസ്മരണ 2022 സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകീട്ട് പാർക്കിൽ നാട്ടിലെ കലാകാരന്മാരുടെ ഗാനസന്ധ്യ നടക്കും. ഞായറാഴ്ച രാവിലെ 8 ന് മണിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചനയുണ്ടാകും. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.ഒ.പൈലപ്പൻ തുടങ്ങിയവർ പങ്കെടുക്കും. ശ്രീനാരായണ ഹാളിൽ സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിച്ച നാടൻപാട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് നടക്കും. വൈകീട്ട് 5ന് പാർക്കിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ സനീഷ്‌കുമാർ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.രാജൻ, വി.എൻ.വാസവൻ, ബെന്നി ബെഹ്നാൻ എം.പി, ചെയർമാൻ വി.ഒ.പൈലപ്പൻ, സുരാജ് വെഞ്ഞാറമൂട്, നാദിർഷാ, ടിനി ടോം, ജാഫർ ഇടുക്കി, കോട്ടയം നസീർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മെഗാ ഗാനസന്ധ്യയും അരങ്ങേറും. ചെയർമാൻ വി.ഒ.പൈലപ്പൻ, കെ.എ.ഉണ്ണിക്കൃഷ്ണൻ, യു.എസ്.അജയകുമാർ, വൈസ് ചെയർമാൻ സിന്ധു ലോജു, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി.സബിത, യൂത്ത് കോഓർഡിനേറ്റർ ഒ.എസ്.സുബീഷ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MANI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.