SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.29 PM IST

മുംബയ്ക്ക് പൊൻതൂവലായി ജിയോ വേൾഡ് സെന്റർ, രാജ്യത്തെ ഏറ്റവും വലിയ വ്യാപാര, സാംസ്കാരികകേന്ദ്രവുമായി റിലയൻസ്

jio

മുംബയ്: ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബയുടെ ഹൃദയഭാഗത്ത്, രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ, വ്യാപാര, സാംസ്‌കാരിക കേന്ദ്രവുമായി ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസ്. മുകേഷിന്റെ പത്നിയും റിലയൻസ് ഇൻഡസ്‌ട്രീസ് ഡയറക്‌ടറും റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്‌സണുമായ നിത അംബാനിയുടെ ആശയമാണ് ജിയോ വേൾഡ് സെന്റർ.

മുംബയിലെ ബാന്ദ്ര കുർള കോംപ്ളക്‌സിൽ (ബി.കെ.സി) 18.5 ഏക്കറിലാണ് കേന്ദ്രം ഒരുങ്ങുന്നത്. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിക്ക് ആദരമായി 'ധീരുഭായ് അംബാനി സ്‌ക്വയർ", മ്യൂസിക്കൽ ഫൗണ്ടൻ ഒഫ് ജോയ്, ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററായ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ, സാംസ്കാരികകേന്ദ്രം, കഫേകൾ, റെസ്‌റ്റോറന്റുകൾ, അപ്പാർട്ട്‌മെന്റുകൾ, ഓഫീസുകൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, എക്‌സിബിഷൻ ഹാളുകൾ തുടങ്ങിയവയാണ് സെന്ററിലുള്ളത്.

2022-23ൽ ഘട്ടംഘട്ടമായാണ് പദ്ധതികൾ തുറക്കുക. ആദ്യഘട്ടത്തിൽ ധീരുഭായ് അംബാനി സ്ക്വയറും ഫൗണ്ടൻ ഒഫ് ജോയിയും ഉപഭോക്താക്കൾക്കായി തുറക്കും. ഇന്ത്യയുടെ വികസനമുന്നേറ്റത്തിലെ പുതിയ അദ്ധ്യായമായിരിക്കും ജിയോ വേൾഡ് സെന്ററെന്ന് നിത അംബാനി വ്യക്തമാക്കി.

മുംബയ്ക്കാർക്കും വിനോദസഞ്ചാരികൾക്കും പുതിയ അനുഭവം സമ്മാനിക്കുന്ന സെന്ററിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. വിവാഹം, പ്രദർശനങ്ങൾ, മേളകൾ തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമാണ് ജിയോ വേൾഡ് സെന്റർ.

ജിയോയുടെ വിസ്മയലോകം

വെള്ളവും വെളിച്ചവും സംഗീതവും സമന്വയിക്കുന്ന മനോഹരമായ ദൃശ്യാനുഭവം സമ്മാനിക്കുന്നതാവും മ്യൂസിക്കൽ ഫൗണ്ടൻ ഒഫ് ജോയ്. ഇന്ത്യയുടെ വൈവിദ്ധ്യം വിവിധ വർണങ്ങളിലൂടെ ദൃശ്യവത്കരിക്കാനായി 600 എൽ.ഇ.ഡി ലൈറ്റുകൾ, 392 വാട്ടർജെറ്റ്‌സ് തുടങ്ങിയവ ഇതിനൊപ്പമുണ്ട്. സംഗീതത്തിനനുസരിച്ച് നൃത്തംചെയ്യുന്ന താമരയിതളുകളും സന്ദർശകരുടെ മനംകവരും.

മറ്റ് മികവുകൾ:

 16,500ലേറെ പേർക്കിരിക്കാവുന്ന മൂന്ന് എക്‌സിബിഷൻ കേന്ദ്രങ്ങൾ.

 10,640 പേർക്കിരിക്കാവുന്ന രണ്ട് കൺവെൻഷൻ സെന്ററുകൾ.

 3,200 പേരെ ഉൾക്കൊള്ളുന്ന ബോൾറൂം.

 25 മീറ്റിംഗ് റൂമുകൾ.

 5ജി നെറ്റ്‌വർക്ക് എക്‌സ്‌പീരിയൻസ് കേന്ദ്രം.

 ദിവസവും 18,000 പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വമ്പൻ അടുക്കള.

 5,000 കാറുകൾ ഉൾക്കൊള്ളുന്ന പാർക്കിംഗ് ഏരിയ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, JIO WORLD CENTRE, RELIANCE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.