തുറവൂർ:ക്രിസ്ത്യൻ നാടാർ സമുദായത്തിന് സംവരണ ആനുകൂല്യം നൽകിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ കൈക്കൊണ്ട തീരുമാനം തെറ്റാണെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും വിധി പുറപ്പെടുവിച്ചതാണ്. എന്നിട്ടും സർക്കാർ വീണ്ടും ഈ തെറ്റ് ആവർത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.സർക്കാരിന്റെ തീരുമാനം മറ്റു പിന്നാക്ക ഹിന്ദുക്കൾക്ക് സാമൂഹ്യ നീതി നിഷേധിച്ചതിന് തുല്യമാണെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ആർ.മോഹനൻപിള്ള അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ പ്രമേയം അവതരിപ്പിച്ചു. പി.വിശ്വംഭരൻ പിള്ള ,സി. പ്രഭാകരൻ, സി.ഭാസ്കരൻ , കെ.പി.കരുണാകരൻ, സതീശൻ പുതിയേട്ടി, ആർ.ശിവരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |