കൊച്ചി: ലോക വനിതാദിനത്തോട് അനുബന്ധിച്ച് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ സ്ത്രീകൾക്കായി പ്രത്യേക ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടക്കും. മാർച്ച് ഏഴ്, എട്ട് തീയതികളിലായാണ് ക്യാമ്പ് നടക്കുക. 13 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കു മുതൽ ക്യാമ്പിൽ പങ്കെടുക്കാം. സൗജന്യ രജിസ്ട്രേഷൻ, സൗജന്യ കൺസൾട്ടേഷൻ തുടങ്ങിയ ഇളവുകളോടെയാണ് ക്യാമ്പ് നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്ത്രീരോഗ ബോധവത്കരണ പരിപാടികളും വനിതാദിന പ്രത്യേക സെമിനാറും വനിതാ ദിനത്തോടനുബന്ധിച്ച് ഈ ദിവസങ്ങളിൽ ആശുപത്രിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9895 1828 00 എന്ന നമ്പറിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |