ന്യൂഡൽഹി: യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ദക്ഷിണേന്ത്യക്കാരോട് വോട്ടഭ്യർത്ഥിക്കാൻ വാരണാസിയിലെത്തി കേരള ബി.ജെ.പി സംഘം. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സന്ദീപ് വാചാസ്പതി, പ്രഫുൽ കൃഷ്ണൻ, അജി ഘോഷ് എന്നിവരാണ് വാരണാസിയിലെത്തിയത്. ഇന്നലെ സിറ്റിംഗ് എം.എൽ.എ കൂടിയായ സൗരഭ് ശ്രീവാസ്തവയ്ക്ക് വേണ്ടി വീടുകൾ തോറും വോട്ട് ചോദിച്ചു.യോഗി സർക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് പറയുമ്പോൾ വോട്ടർമാർക്ക് നൂറ് നാവാണെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. 250 ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നുറപ്പാണ്.ഉച്ചയ്ക്ക് ശേഷം നടന്ന തെക്കേ ഇന്ത്യൻ വോട്ടർ സംഗമത്തിലും പങ്കെടുത്തതായി കൃഷ്ണകുമാർ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ അർജ്ജുൻ മേഘ്വാൾ, എൽ. മുരുകൻ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, എച്ച്.രാജ എന്നിവരോടൊപ്പം കൃഷ്ണകുമാറും യോഗത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |