SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.44 PM IST

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

labour

പത്തനംതിട്ട : സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളിൽ നിന്ന് മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളി ശ്രേഷ്ഠ അവാർഡ് നൽകുന്നതിന് തൊഴിൽ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവും നൽകും. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, കളളുചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ, സെയിൽസ് വുമൺ, നേഴ്‌സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്‌റ്റൈൽ മിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ പാരമ്പര്യ തൊഴിലാളികൾ (ഇരുമ്പുപണി, മരപ്പണി, വെങ്കലപണി, കൽപ്പണി, കളിമൺ പാത്ര നിർമ്മാണം), മാനുഫാക്ചറിംഗ്, പ്രോസസിംഗ് മേഖലയിലെ തൊഴിലാളികൾ, മരുന്നു നിർമ്മാണ തൊഴിലാളികൾ, ഓയിൽ മിൽ തൊഴിലാളികൾ, ചെരുപ്പു നിർമ്മാണ തൊഴിലാളികൾ, ഫിഷ് പീലിംഗ് തൊഴിലാളികൾ, മത്സ്യബന്ധന വിൽപ്പന തൊഴിലാളികൾ എന്നീ 17 മേഖലകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ലേബർ കമ്മി​ഷണറുടെ വെബ്‌സൈറ്റിലുളള www.lc.kerala.gov.in തൊഴിലാളി ശ്രേഷ്ഠ അവാർഡ് എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് തൊഴിലാളിക്ക് സ്വമേധയാ അപേക്ഷകൾ സമർപ്പിക്കാം. നാളെയാണ് അപേക്ഷ നൽകേണ്ട അവസാന തീയതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.