SignIn
Kerala Kaumudi Online
Saturday, 20 April 2024 6.21 AM IST

'പുനർജനി' ത്രിദിന ക്യാമ്പിന് തുടക്കം

new

കോഴിക്കോട് : പുനർജനി -2022 ന്റെ ഭാഗമായി കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടക്കുന്ന ത്രിദിന ക്യാമ്പ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. യുവത്വത്തിന്റെ ഊർജവും ആർജവവും സമൂഹ സേവനത്തിനായി എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന എൻ.എസ്.എസിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ നടത്തുന്ന സേവനം മഹത്തരമാണ്. രാഷ്ട്രപുനർനിർമാണ പ്രക്രിയയിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുന്ന മാതൃകാപരമായ പ്രവർത്തനമാണ് എൻ.എസ്.എസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികൾ വൈകുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതപ്പെടുന്ന സ്ഥിതി ഇല്ലാതാക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ രൂപകല്പന ചെയ്ത പദ്ധതിയാണ് പുനർജ്ജനി.

എ.ഡബ്ല്യു.എച്ച് പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ വിവേക് പി. ജോൺ അദ്ധ്യക്ഷനായി. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ.സുജാത മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ബാസ്, ആർ.എം.ഒ ഡോ.പി.എസ്.ദിവ്യ, ഡോ.മോഹൻദാസ്, എൻ.എസ്.എസ് ടെക്നിക്കൽ സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ എ.എം.സാദിഖ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ഇ. അജി സ്വാഗതവും ക്വാളിറ്റി ഓഫീസർ ഡോ.സി.കെ.അഫ്‌സൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.