തിരുവനന്തപുരം: നാൽപ്പത് വർഷം വരെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ പിൻവലിച്ച്, 65 വൈദ്യുത വാഹനങ്ങൾ കെ.എസ്.ഇ.ബി നിരത്തിലിറക്കുന്നു. കെ.എസ്.ഇ.ബി രൂപീകൃതമായി 65 വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണിത്. സ്ഥാപകദിനമായ മാർച്ച് ഏഴിന് രാവിലെ 9.30ന് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർ ചേർന്ന് 65 വാഹനങ്ങളുടെയും ഫ്ളാഗ് ഓഫ് നിർവഹിക്കുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി.അശോക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ വാഹനങ്ങളുടെ പ്രദർശനമുണ്ടാവും. ഘട്ടംഘട്ടമായി എല്ലാ വാാഹനങ്ങളും ഇ-വാഹനങ്ങളാക്കി മാറ്റുമെന്ന് ചെയർമാൻ പറഞ്ഞു. മാർച്ച് ഏഴ് മുതൽ 31വരെയാണ് 65-ാം വാർഷികാഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |