SignIn
Kerala Kaumudi Online
Thursday, 25 April 2024 12.38 PM IST

ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം

c
ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി പ്രമോഷ് ഉദ്ഘാടനം ചെയ്യുന്നു

വളാഞ്ചേരി: ഇരിമ്പിളിയം എടയൂർ കുടിവെള്ള പദ്ധതി ഉടൻ പൂർത്തികരിച്ച് കമ്മീഷൻ ചെയ്യണമെന്നും തിരുന്നാവായ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ നീട്ടി കൂടുതൽ കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇരിമ്പിളിയം വലിയകുന്നിലെ ചാർളി കബീർ ദാസ് നഗറിൽ വച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. ഐ.വി രതീഷ്, സി.പി സുനിൽദാസ്, കെ.പി വൃന്ദരാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സി. സുരേഷ് രക്തസാക്ഷി പ്രമേയവും കെ.പി വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എ സൈതലവി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ. ശ്യാം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി. മുനീർ,
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീർ, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി ശങ്കരൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. രാമദാസ് സ്വാഗതസംഘം ചെയർമാൻ കെ.പി.എ സത്താർ എന്നിവർ സംസാരിച്ചു.

സമാപനദിവസമായ ഞായറാഴ്ച രാവിലെ ചർച്ചക്കുള്ള മറുപടിയും പുതിയ കമ്മിറ്റിയെയും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് വൈകുന്നേരം പി. ബിജു നഗറിൽ ചേരുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.