SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.09 PM IST

തിരൂരങ്ങാടി താലൂക്ക് വികസന സമിതി യോഗം ചേർന്നു

meeting
യോഗം

തിരൂരങ്ങാടി: താലൂക്ക് തഹസിൽദാരുടെ ചേമ്പറിൽ താലൂക്ക് വികസന സമിതി യോഗം ചേർന്നു. പുതിയതായി ചാർജ്ജ് എടുത്ത തഹസിൽദാർ പി.ഒ സാദിഖിന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിൽ വികസന യോഗം ചേർന്നു. ചെമ്മാട് നഗരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നതിനാൽ തൃക്കുളം സ്‌കൂൾ, ഓറിയന്റൽ സ്‌കൂളുകൾക്ക് ഹോം ഗാർഡുകളുടെ സേവനമേർപ്പെടുത്താനും നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് സർവ കക്ഷിയോഗം വിളിക്കാനും തിരൂരങ്ങാടി മുനിസിപ്പാലിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി. പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ നഗരസഭകളും, ഒതുക്കുങ്ങൽ, എ.ആർ നഗർ എന്നീ പഞ്ചായത്തുകളും, അംഗൻവാടികൾക്കുള്ള ഭക്ഷണ സാധനങ്ങൾ സപ്ലൈകോയിൽ നിന്നും വാങ്ങണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി
വേങ്ങര, പരപ്പൻചിന ശ്മശാനം റീസർവ്വെ ചെയ്യണമെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ ആവശ്യപ്പെട്ടു, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിദ കെ.ടി. അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് ഡെപ്യൂട്ടി തഹസിൽദാർ കെ.കെ സുധീഷ് . അവലോകനം ചെയ്തു. താലൂക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി. പ്രശാന്ത് യോഗത്തിൽ നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.