തിരുവനന്തപുരം:സ്വകാര്യ മേഖലയോട് കിടപിടിക്കാൻ ഹൗസിംഗ് ബോർഡ് കൂടുതൽ മത്സരശേഷി ആർജിക്കേണ്ടതുണ്ടെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.ഹൗസിംഗ് ബോർഡ് സംയുക്ത പെൻഷണേഴ്സ് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ഥാപകദിനവും പുനരർപ്പണ പ്രതിജ്ഞയും ഉപവാസവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംയുക്ത സമിതി ജനറൽ കൺവീനർ ഇ.ശങ്കരൻപോറ്റി, കെ.രവീന്ദ്രൻ നായർ,അഡ്വ.പി ഉദയൻ, എ.കെ ഹരിലാൽ,ബി.വിക്രമൻ നായർ, വി.പി. രാജൻ, കെ.എൻ രാമചന്ദ്രൻ,ആർ.എച്ച് ചിത്ര,ബി.ചന്ദ്രപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |