SignIn
Kerala Kaumudi Online
Saturday, 20 April 2024 6.20 AM IST

ഇന്ത്യൻ നേവിയിൽ അവസരം

navy

കൊല്ലം: ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ 12 വരെ അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. അവസാനവർഷ വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. തസ്തിക, യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുവടെ.

 എക്‌സിക്യുട്ടീവ് ബ്രാഞ്ച്

1. ജനറൽ സർവീസ്/ ഹൈഡ്രോ കേഡർ: 60 ശതമാനം മാർക്കോടെ ബി.ഇ അല്ലെങ്കിൽ ബി.ടെക്.
2. നേവൽ ആർമമെന്റ് ഇൻസ്‌പക്ടറേ​റ്റ് കേഡർ (എൻ.എ.ഐ.സി): ബി.ഇ, ബി.ടെക്, 60 ശതമാനം മാർക്കോടെ എം.എസ്.സി (ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഫിസിക്സ്) ഇവയിലേതെങ്കിലും ഒന്ന്

3. ലോജിസ്​റ്റിക്‌സ് (വിവിധം): ബി,ഇ, ബി.ടെക്, എം.ബി.എ, ബി.എസ്.സി, ബി.കോം, ബി.എസ്.സി (ഐ.ടി), ഫൈനാൻസ്, ലോജിസ്​റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, മെ​റ്റീരിയൽ മാനേജ്‌മെന്റിൽ പി.ജി ഡിപ്ലോമ, ഫസ്​റ്റ് ക്ലാസോടെ എം.സി.എ, എം.എസ്.സി ഇവയിലേതെങ്കിലും ഒന്ന്.

4. എയർ ട്രാഫിക് കൺട്രോളർ, ഒബ്‌സർവർ, പൈല​റ്റ്: 60 ശതമാനം മാർക്കോടെ ബി.ഇ, ബിടെക്.

ജനനകാലയളവ്: ആദ്യ മൂന്നു വിഭാഗക്കാർക്ക് 1998 ജനുവരി 2- 2003 ജൂലായ് 1. എയർ ട്രാഫിക് കൺട്രോളറിന് 1998 ജനുവരി 2- 2002 ജനുവരി 1, ഒബ്‌സർവർ, പൈല​റ്റ്‌ തസ്തികളിൽ 1999 ജനുവരി 2- 2004 ജനുവരി 1. ജനറൽ സർവീസ്/ഹൈഡാ കേഡർ, ലോജിറ്റിക്‌സ് ഒഴികെയുള്ളവയിൽ 10, 12 ക്ലാസുകളിലും ഇംഗ്ലീഷിന് മാത്രമായും 60 ശതമാനം മാർക്ക്.

 എഡ്യുക്കേഷൻ ബ്രാഞ്ച്

1. ഒന്നാം ക്ലാസ് എം.എസ്‌സിയും (മാത്സ് അല്ലെങ്കിൽ ഓപ്പറേഷണൽ റിസർച്ച്) ബി.എസ്‌സി ഫിസിക്‌സും

2. ഒന്നാം ക്ലാസ് എം.എസ്‌സിയും (ഫിസിക്‌സ് അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്‌സ്) ബി.എസ്‌സി മാത്സും.

3. 60 ശതമാനം മാർക്കോടെ ബി.ഇ, ബി.ടെക്

4. 60 ശതമാനം മാർക്കോടെ ബി.ഇ അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ)

5. 60 ശതമാനം മാർക്കോടെ എം.ടെക്

ജനനകാലയളവ്: ആദ്യനാലു വിഭാഗത്തിന് 1998 ജനുവരി 2- 2002 ജനുവരി 1, അഞ്ചാമത്തേതിന് 1996 ജനുവരി 2- 2002 ജനുവരി 1. എല്ലാവർക്കും 10, 12 ക്ലാസുകളിലും ഇംഗ്ലീഷിന് മാത്രമായും 60 ശതമാനം മാർക്ക്.

 ടെക്‌നിക്കൽ ബ്രാഞ്ച്

എൻജിനിയറിംഗ് (ജനറൽ സർവീസ്), ഇലക്ട്രിക്കൽ (ജനറൽ സർവീസ്): 60 ശതമാനം മാർക്കോടെ ബി.ഇ, ബി.ടെക് - ജനനകാലയളവ്: 1998 ജനുവരി 2- 2003 ജൂലായ് 01.

വെബ്സൈറ്റ്: www.joinindiannavy.gov.in.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.