മണ്ണാർക്കാട്: മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി നൽകി വരുന്ന ആലിപറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്കാരം കല്ലേകുളങ്ങര കൃഷ്ണവാര്യർക്ക്. പന്ത്രണ്ടാമത് പുരസ്കാരമാണ് ഈ വർഷം നൽകുന്നത്. പൂരം പുറപ്പാട് ദിവസമായ മാർച്ച് 10ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ 25000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകും. എൻ.ഷംസുദ്ദീൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശി പുരസ്കാര സമർപ്പണം നടത്തും.
കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോക്ടർ ടി.കെ.നാരായണൻ പുസ്തകം ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |