അമ്പലപ്പുഴ : സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ രോഗികളായവർക്ക് സർക്കാരിന്റെ ചികിത്സാ ധനസഹായമായ അംഗ സമാശ്വാസ നിധി വിതരണത്തിന് തുടക്കമായി.ആലപ്പുഴ പറവൂർ സഹകരണ സംഘാംഗങ്ങളിൽപ്പെട്ട 14 പേർക്ക് 3,10,000 രൂപയാണ് വിതരണം ചെയ്തത്. ക്യാൻസർ, വൃക്ക രോഗബാധിതർക്ക് 25000 രൂപ വീതം നൽകി. എച്ച് സലാം എം എൽ എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പറവൂർ പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷനായി.പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്തംഗം അജിത ശശി, ബോർഡ് മെമ്പർ ജി.ആനന്ദൻപിള്ള എന്നിവർ സംസാരിച്ചു.സംഘം സെക്രട്ടറി ജലജ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |