SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.15 AM IST

ഹൈക്കോടതിയിൽ ഇന്ന് വനിത ഫുൾ ബെഞ്ച്

kerala-hc

കൊച്ചി: വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി മൂന്നു വനിതാ ജഡ്‌ജിമാർ മാത്രം ഉൾപ്പെട്ട ഫുൾബെഞ്ച് സിറ്റിംഗ് നടത്തും. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത, ജസ്റ്റിസ് വി. ഷെർസി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക സിറ്റിംഗ് നടത്തുക. ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന ഫുൾ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിവ്യൂ ഹർജിയാണ് ഫുൾബെഞ്ച് പരിഗണിക്കുന്നത്. നേരത്തെ ഈ ഹർജി ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതോടെ ജസ്റ്റിസ് വി. ഷെർസിയെ ഫുൾബെഞ്ചിൽ ഉൾപ്പെടുത്തി. തുടർന്നാണ് ഫുൾബെഞ്ച് ഇന്ന് വനിതാദിനത്തിൽ ആദ്യമായി സിറ്റിംഗ് നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA HC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.