SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.41 PM IST

വനിതകൾക്ക് 10ലധികം വായ്പകളുമായി കേരള ബാങ്ക്

df

കൊച്ചി: വനിതകൾക്ക് മാത്രമായി പത്തിലധികം വായ്പകൾ അനുവദിച്ച് കേരളാബാങ്ക്. സ്വയംതൊഴിൽ കണ്ടെത്താനും സൂക്ഷ്മ ചെറുകിട,ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പാപദ്ധതിയിൽ ആറ് പ്രധാന വായ്പകളാണ് ഉൾപ്പെട്ടിരിക്കുന്നത്. വനിതാ സഹകരണസംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്ക് ഒറ്റയ്ക്കോ ഗ്രൂപ്പുകളായോ സ്വയംതൊഴിൽ ആരംഭിക്കാൻ അനുവദിക്കുന്നതാണ് ഈ വായ്പകൾ. ഫുഡ് കാറ്ററിംഗ് ബിസിനസ് തുടങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന അന്നപൂർണ്ണ വായ്പ, ബിസിനസ് ആവശ്യങ്ങൾക്ക് 5 ലക്ഷം വരെ നൽകുന്ന ബിസിനസ്സ് വനിതാവായ്പ , ബ്യൂട്ടിപാർലർ, തയ്യൽ തുടങ്ങി ചെറുകിട സംരംഭങ്ങൾക്ക് 2 ലക്ഷം വരെ നൽകുന്ന വനിതാമുദ്രാ വായ്പ, സർക്കാർ സംരംഭങ്ങളുടെ ഭാഗമായുള്ള ചെറുകിട സംരംഭങ്ങൾക്ക് പദ്ധതിയുടെ 50 ശതമാനംവരെ വായ്പ അനുവദിക്കുന്ന വനിതാ വികസനവായ്പ, 45,000 രൂപയിൽ താഴെ വാർഷികവരുമാനമുള്ള സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്ന ഉദ്യോഗിനി വായ്പ, ഗ്രാമീണ വനിതകൾക്ക് ലഭിക്കുന്ന 50,000 രൂപയുടെ വനിതാ ശക്തികേന്ദ്ര പദ്ധതി തുടങ്ങിയവയാണ് പ്രധാനപ്പെട്ട മഹിള ശക്തി വായ്പകൾ.  മുറ്റത്തെ മുല്ല അത്യാവശ്യ സാമ്പത്തികഘട്ടങ്ങളിൽ ഗ്രാമീണ സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഗ്രാമീണ ലഘു വായ്പാപദ്ധതിയാണ് മുറ്റത്തെ മുല്ല. 1000 രൂപ മുതൽ 25,000 രൂപ വരെ കുടുംബശ്രീ മുഖേനയാണ് മുറ്റത്തെ മുല്ല വായ്പ അനുവദിക്കുന്നത്. കുടുംബശ്രീയിൽ അംഗമായിട്ടുള്ള എസ്.എച്ച്.ജി ഗ്രൂപ്പിലെ അംഗങ്ങളുടെ മക്കൾക്ക് പഠനാവശ്യത്തിന് ലാപ്പ്ടോപ്, കമ്പ്യൂട്ടർ, ടാബ് ഇവ വാങ്ങുന്നതിന് പരമാവധി 50,000 രൂപ വരെ അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.