SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.36 PM IST

വിശ്വകർമ്മ സംഗമത്തിന് ഒരുക്കം തുടങ്ങി

ttt
T

റാന്നി: അഖില കേരള വിശ്വകർമ്മ മഹാസഭ യൂണിയൻ വാർഷികത്തോട് അനുബന്ധിച്ചുള്ള വിശ്വകർമ്മ സംഗമത്തിന് ഒരുക്കം തുടങ്ങി.
27ന് യൂണിയൻ മന്ദിരം, റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയം എന്നീ രണ്ട് വേദികളിലാണ് പരിപാടി നടക്കുക. നവീകരിച്ച യൂണിയൻ മന്ദിരത്തിന്റെ ഉദ്ഘാടനം 27ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പുതിയതായി നിർമ്മിച്ച വിശ്വകർമ്മ മണ്ഡപത്തിന്റെ സമർപ്പണം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും.. തുടർന്നു നടക്കുന്ന പ്രതിനിധി സമ്മേളനം വിശ്വകർമ്മ മഹാസഭ വർക്കിങ് പ്രസിഡന്റ് ആലുംപീടിക സുകുമാരൻ ഉദ്ഘാടനം ചെയ്യും. മഹാസഭ ജനറൽ സെക്രട്ടറി വിജയൻ കെ.ഈരേഴ അദ്ധ്യക്ഷതവഹിക്കും.
വിശ്വകർമ്മ സംഗമം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് ഓൺലൈൻ കലാമേളയിൽ വിജയികളുടെ കലാപരിപാടികൾ . 2.30ന് വിശ്വകർമ്മ സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥിയായിരിക്കും. ഓൺലൈൻ കലാമേളയിലെ വിജയികൾക്ക് അദ്ദേഹം സമ്മാനദാനം നിർവഹിക്കും. മുതിർന്ന നേതാക്കളെ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, നോവലിസ്റ്റ് ലക്ഷ്മി അജന്തിനെ ബി.ജെ.പി ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പ് എന്നിവർ ആദരിക്കും.മികച്ച ശാഖയ്ക്കുള്ള സമ്മാനദാനം തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി വിതരണം ചെയ്യും.
സമ്മേളന നഗറുകളിൽ ഉയർത്താനുള്ള പതാക ഘോഷയാത്ര 26ന് വൈകിട്ട് 4ന് തടിയൂർ ജംഗ്ഷൻ, ചേത്തയ്ക്കൽ ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നും വിശ്വകർമ്മ മണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭദ്രദീപം അങ്ങാടി ചന്ദ്രോദയം വിശ്വകർമ്മ ക്ഷേത്രം കൊടിമരം വടശേരിക്കര പ്രയാർ ക്ഷേത്രം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി പുറപ്പെടും. നാല് മേഖലകളിൽ നിന്നുള്ള ഘോഷയാത്രകളും വൈകിട്ട് 5.30ന് ഇട്ടിയപ്പാറ മിനർവ ജംഗ്ഷനുകളിൽ സംഗമിച്ച് സംയുക്തമായി സമ്മേളന നഗറിൽ എത്തും. ഇതിനായി വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.