SignIn
Kerala Kaumudi Online
Thursday, 25 April 2024 3.52 PM IST

എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ 46 വിദ്യാർത്ഥികൾ ബിരുദമേറ്റുവാങ്ങി

mvr
എം.വി.ആർ ആയുർവേദമെഡിക്കൽ കോളേജിൽ നടന്ന സഹസ്രാര 2002ൽ ബിരുദങ്ങളേറ്റുവാങ്ങിയ വിദ്യാർത്ഥികൾ വിശിഷ്ഠാതിഥികൾക്കൊപ്പം

സഹസ്രാര 2022 ഉദ്ഘാടനം ചെയ്ത് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ

തളിപ്പറമ്പ: എം.വി.ആർ ആയുർവേദമെഡിക്കൽ കോളേജ് പതിനാലാമത് ബിരുദദാനചടങ്ങ് സഹസ്രാര 2022 ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ നിർവഹിച്ചു. നിഫ്റ്റ് ഡയറക്ടർ ഡോ. പുനീത് സൂദ് മുഖ്യ പ്രഭാഷണം നടത്തി. കേരള ആരോഗ്യ സർവകലാശാല ആയുർവേദ ഡീൻ ഡോ. ജയൻ സംസാരിച്ചു. 46 വിദ്യാർത്ഥികൾ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

ഡയറക്ടർ പ്രൊഫ ഇ. കുഞ്ഞിരാമന്റെ മാതാവ് ലക്ഷ്മി അമ്മയുടെ പേരിലുള്ള സ്വർണമെഡൽ ആരോഗ്യ സർവ്വകലാ പരീക്ഷയിൽ ഉയർന്ന മാർക്കും റാങ്കുകളും കരസ്ഥമാക്കിയ ഡോ.ജെ.രേഷ്മ , ഡോ ആര്യ രവീന്ദ്രൻ, വി.സ്വാതി , പി.മേഘ,എം.കെ.ആതിര, ഡോ.എ.ജി.ഹേമ തുടങ്ങിയവർക്ക് വൈസ് ചാൻസിലർ സമ്മാനിച്ചു. ഡോ.അരോമ, ഡോ.ഷാരോൺ ജോസ്, ഡോ.പി.സജിന , ,അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി.ദിവ്യ, ഡോ.എസ്.ആതിര ആരോഗ്യ സർവ്വകലാശാല റിസർച്ച് പ്രോജ്ര്രക്സ് വിജയകരമായി പൂർത്തീകരിച്ച അസോസിയേറ്റ് പ്രൊഫസർ ഡോ.ഇ.ബി.നിഷ. തുടങ്ങിയവർക്കും ഉപഹാരവും സർട്ടിഫിക്കറ്റും വൈസ് ചാൻസിലർ കൈമാറി.

ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ.എ.കെ. മുരളീധരൻ സ്വാഗതവും ഹൗസ് സർജൻ അസോസിയേഷൻ സെക്രട്ടറി ഡോ. നീനു വിനോദ് നന്ദിയും പറഞ്ഞു.

ഉച്ചക്ക് ശേഷം നടന്ന ചടങ്ങിൽ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസറും അഗദതന്ത്ര വിഭാഗം മേധാവിയുമായ ഡോ.ടി.എസ് കൃഷ്ണകുമാറിന് ബിരുദദാരികൾ ഗുരുപൂജ അർപ്പിച്ചു. എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ .അവിനാഷ് ഗിരിജ, വൈസ് പ്രിൻസിപ്പാൾ ഡോ. ഷൈജു കൃഷ്ണൻ, അസോസിയേറ്റ് പ്രൊഫസർ ഡോ.ജയസ്മിത , ഡോ. സാനുറാസ് , കോളേജ് യൂണിയൻ ചെയർമാൻ സൽമാൻ തുടങ്ങിയവർ സംസാരിച്ചു . ഡയരക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.കെ. മുരളീധരൻ .സ്വാഗതവും ഹൗസ് സർജൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. അമൃത സജീവൻ നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.