ഇരിങ്ങൽ: തെരുവ് വിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇലക്ട്രിക് പോസ്റ്റിൽ മണ്ണെണ്ണ വിളക്ക് കത്തിച്ച് നാട്ടുകാർ. പയ്യോളി നഗരസഭയിലെ 4, 5 വാർഡുകളുടെ അതിർത്തി റോഡുകളിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാത്തതും നിലവിലെ വിളക്കുകളുടെ അറ്റകുറ്റപ്പണി നടത്താത്തതുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ അഞ്ചോളം പോസ്റ്റുകളിലാണ് മണ്ണെണ്ണ വിളക്കുകൾ സ്ഥാപിച്ചത്. ഓയിൽ ടൗൺ മുതൽ താഴെക്കളരി യു.പി സ്കൂൾ പരിസരത്തെ റോഡു കവലകളിലാണ് തെരുവു വിളകൾ തെളിയാത്തത്. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാതായതോടെ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായിട്ടുണ്ട്. പാമ്പുകളും തെരുവുനായ്ക്കളും റോഡുകളും പരിസര പ്രദേശങ്ങളും താവളമാക്കിയതോടെ കാൽനടയാത്രക്കാർ ഭീതിയിലാണ്. പ്രതിഷേധ ദീപം തെളിയിക്കലിന് മനോജ്.കെ. ഇ, കെ.എം ശ്രീധരൻ, സുജിത് ഏറംവള്ളി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |