SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.33 PM IST

സരസ് സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം:രാജ്യത്തെ വനിതാ സംരംഭകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണി ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ നടത്തുന്ന സരസ് മേളയ്ക്കായി സംഘാടകസമിതി രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന യോഗത്തിൽ വി.കെ. പ്രശാന്ത് എം.എൽ.എ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ച സംഘാടകസമിതി യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സലിം, ഡി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന 250 ഓളം വനിതാസംരംഭങ്ങളും ഭക്ഷ്യവൈവിദ്ധ്യം വിളിച്ചോതുന്ന 25 ഫുഡ്‌കോർട്ടുകളുമാണ് സരസ് മേളയുടെ പ്രധാന ആകർഷണം. ദിവസവും വിവിധ കലാസാംസ്‌കാരിക പരിപാടികളുമുണ്ടാകും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 30 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന സരസ് മേളയുടെ പ്രചാരണത്തിനായി പൊതുജനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 5000 രൂപ സമ്മാനം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.