SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.45 PM IST

അഷ്ടമുടിയിലുണ്ട് പൈതൃക ടൂറിസം

sam

കൊല്ലം: ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ കായൽ യാത്രകൾക്ക് പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അഷ്ടമുടിയുടെ തീരത്തെ തീർത്ഥാടന പൈതൃക കേന്ദ്രങ്ങൾ ബന്ധിപ്പിച്ചുള്ള ടൂറിസം സാദ്ധ്യതകൾ ഇപ്പോഴും പ്രയോജനപ്പെടുത്തിയിട്ടില്ല.

ഇരുപത്തിയെട്ടാം ഓണ ഉത്സവുമായി ബന്ധപ്പെട്ട് അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ടുദിവസം സ്‌പെഷ്യൽ ട്രിപ്പുകൾ നടത്തുന്നതൊഴിച്ചാൽ ജലഗതാഗതവകുപ്പും ഇക്കാര്യത്തിൽ ശ്രദ്ധിച്ചിട്ടില്ല.

അഷ്ടമുടിയുടെ തീരത്തെ മിക്ക തീർത്ഥാടന പൈതൃക കേന്ദ്രങ്ങൾക്ക് മുന്നിലും ബോട്ട് ജെട്ടികൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഇവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പാക്കേജുകൾ നടപ്പാക്കുന്നതിന് മറ്റു ചെലവുകൾ കണ്ടെത്തേണ്ടതില്ല. ആവശ്യമായ ബോട്ടുകളും കൃത്യമായ ഇടപെടലുകളും ഉണ്ടായാൽ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനാകും. ചരിത്രമുറങ്ങുന്ന അഷ്ടമുടിയുടെ തീരങ്ങളെക്കുറിച്ചറിയാൻ സഞ്ചാരികൾക്ക് സഹായകരമാകുന്നതിനൊപ്പം ഗവേഷണ വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷികൾക്കും പ്രകൃതിസ്നേഹികൾക്കും പൈതൃക തീർത്ഥാടന ടൂറിസം സഹായകരമാകുമെന്നതിൽ സംശയമില്ല.

പ്രധാന പൈതൃക തീർത്ഥാടന കേന്ദ്രങ്ങൾ

1. കൊല്ലം ബോട്ട് ജെട്ടി

മഹാകവി കുമാരനാശാന്റെ അന്ത്യയാത്ര ആരംഭിച്ചയിടം. കുമാരനാശാൻ പുനർജ്ജനിപാർക്ക് നിർമ്മാണം അന്തിമഘട്ടത്തിൽ

2. ബ്രിട്ടീഷ് റസിഡൻസി ബംഗ്ളാവ് (ആശ്രാമം ഗവ. ഗസ്റ്റ് ഹൗസ്):

കേണൽ ജോൺ മൺറോയുടെ നേതൃത്വത്തിൽ പാരമ്പര്യവും കലയും സമന്വയിച്ച ബ്രിട്ടീഷ് നിർമ്മിതി. (1811- 1819)

3. തേവള്ളി കൊട്ടാരം:

ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് വാസ്തുവിദ്യകളുടെ സമ്മിശ്ര നിർമ്മിതി. ഗൗരി പാർവതി ഭായി തിരുവിതാംകൂർ രാജ്ഞിയായിരുന്ന കാലത്തെ നിർമ്മാണം (1811- 1819)

4. കോട്ടയത്ത് കടവ് സെന്റ് കാസ്മീർ ദേവാലയം:

സെന്റ് കസ്മീറിനെ ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്രൈസ്തവ ദേവാലയം. എ.ഡി 54ൽ സെന്റ് തോമസ് ക്രിസ്തുമത പ്രചാരണത്തിനായി എത്തിയ സ്ഥലം.

5. അരവിള കപ്പലടിപ്പാത:

19- ാം നൂറ്റാണ്ടിൽ ചരക്കുനീക്കത്തിനായി ചൈനീസ് കപ്പലുകൾ സഞ്ചരിച്ചിരുന്ന പാത

6. സാമ്പ്രാണിക്കോടി:

14-ാം നൂറ്റാണ്ടിൽ 'ചാമ്പ്രാണി" എന്ന ചൈനീസ് കപ്പലുകൾ അടുത്തിരുന്ന സ്ഥലം

7. പ്രാക്കുളം മണലിൽ ക്ഷേത്രം:

1921ൽ സഹോദരൻ അയ്യപ്പൻ ചരിത്രപ്രസിദ്ധമായ പ്രാക്കുളം പ്രമേയം അവതരിപ്പിച്ചയിടം. ശ്രീനാരായണ ഗുരുദേവൻ നേരിട്ടെത്തി സ്ഥാനം കണ്ട് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

8. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം:

കേരളത്തിലെ ഏക വീരഭദ്രക്ഷേത്രം, പുരാണവുമായി ബന്ധപ്പെട്ട ഐതീഹ്യപ്പെരുമ

9. പടപ്പക്കര കുതിരമുനമ്പ്:

തിരുവിതാംകൂർ രാജവംശത്തിലെ കുതിരപ്പട്ടാളം തമ്പടിച്ചിരുന്നയിടം

മറ്റുകാഴ്ചകൾ

 കുരീപ്പുഴ സെന്റ് ജോസഫ് കത്തോലിക്ക ദേവാലയം

 കാവനാട് ഫിഷിംഗ് ബോട്ട് യാർഡ്

 സാമ്പ്രാണിക്കോടി ഐലൻഡ്

 ശക്തികുളങ്ങര തുരുത്തുകൾ

 ദളവാപുരം

 പെരുങ്ങാലം

 മൺറോത്തുരുത്ത്

 വെള്ളിമൺ

 കാഞ്ഞിരകോട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.